Asianet News MalayalamAsianet News Malayalam

തിരിച്ചുകയറി എന്നാല്‍, വീണ്ടും മൂല്യമിടിഞ്ഞു: ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ ദിനം ഇങ്ങനെ

ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 71.40 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ നാണയം. എന്നാല്‍, ബുധനാഴ്ച വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. 

Indian  rupee today's performance
Author
Mumbai, First Published Aug 14, 2019, 4:37 PM IST

മുംബൈ: ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് രാവിലെ ഇന്ത്യന്‍ രൂപ ശക്തമായ മുന്നേറ്റം നടത്തി. ഇന്ന് 55 പൈസയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ന്നത് (0.77 ശതമാനം). വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ 71.00 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ പിന്നീട് 70.85 ലേക്ക് മൂല്യം മെച്ചപ്പെടുത്തി. 

ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 71.40 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ നാണയം. എന്നാല്‍, ബുധനാഴ്ച വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഡോളറിനെതിരെ 71.32 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. 

ഇന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ ഇടിവുണ്ടായത് ഇന്ത്യന്‍ നാണയത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിച്ചു. ബാരലിന് 60.45 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് 

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.  

Follow Us:
Download App:
  • android
  • ios