മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ മികച്ച തുടക്കം. 11700 ന് മുകളിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 100 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 393 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 199 ഓഹരികൾ നഷ്ടം, 30 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. 

മെറ്റൽ, ഫാർമ, ബാങ്കിംഗ്, എനർജി,മേഖലകളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്.ആഗോളവിപണികൾ ഇന്ന് നഷ്ടത്തിന്റെ പാതയിലാണ്. ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, പവർ ഗ്രിഡ് കോർപ്പറേഷൻ, എന്‍ടിപിസി എന്നീ ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, കൊടക് മഹീന്ദ്ര , എച്ച്ഡിഎഫ്സി എന്നീ ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടവയാണ്. രൂപ നില മെച്ചപ്പെടുത്തി. വിനിമയ നിരക്കിൽ ഡോളറിനെതിരെ 70.09 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ.