എച്ച്ഡിഎഫ്സി, വേദാന്ത, പവര്‍ ഗ്രിഡ് എന്നീ ഓഹരികൾ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ നഷ്ടത്തിലേക്കും നീങ്ങി.

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരത്തില്‍ നേട്ടത്തുടക്കം. സെൻസെക്സ് 300 പോയിന്റിനും നിഫ്റ്റി 80 പോയിന്റിനും മുകളിലാണ് വ്യാപാരം തുടങ്ങിയത്. 

1000 കമ്പനി ഓഹരികൾ നേട്ടത്തിലും 770 ഓഹരികൾ നഷ്ടത്തിലും 88 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. എസ്ബിഐ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണിപ്പോൾ. എച്ച്ഡിഎഫ്സി, വേദാന്ത, പവര്‍ ഗ്രിഡ് എന്നീ ഓഹരികൾ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ നഷ്ടത്തിലേക്കും നീങ്ങി.