മുംബൈ: വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഫ്ലാറ്റ് ട്രേഡിംഗിലാണ്. 316 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 713 ഓഹരികൾ നഷ്ടത്തിലായി. 35 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. 

ആഗോളവിപണിയിലും പ്രതിഫലിച്ച നഷ്ടം ഇന്ത്യൻ ഓഹരിവിപണിയേയും ബാധിക്കുകയാണ് ചെയ്തത്. സൺ ഫാർമ, വേദാന്ത, റിലയൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐടിസി, അദാനി പോർട്ട്സ്, ഐഷർ മോട്ടോഴ്സ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, ഒഎന്‍ജിസി, ഏഷ്യൻ പെയിന്റ്സ്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികൾ നഷ്ടം നേരിട്ടു. ഫാർമ, എഫ്എംസിജി തുടങ്ങിയ മേഖലകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം. 

രൂപയുടെ മൂല്യം 70 ന് മുകളിൽ തന്നെയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ 70.51 എന്ന നിരക്കിലാണ് ഇന്ന് വിനിമയ വിപണിയില്‍ രൂപ ഓപ്പൺ ചെയ്തത്.