മുംബൈ: രാവിലെ ഫ്ലാറ്റ് ട്രേഡിംഗിലാണ് ഇന്ത്യൻ ഓഹരി വിപണി ഓപ്പൺ ചെയ്തത്. എന്നാല്‍, തുടർന്ന് വന്ന മണിക്കൂറുകളിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക് കയറി. രണ്ടാം സെഷനിലേക്ക് വ്യാപാരം കടന്നതോടെ മികച്ച നിലയിലെത്തി വിപണി കരുത്തുകാട്ടി. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 

ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 234 പോയിന്‍റ് ഉയര്‍ന്ന് 39,131.89 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിച്ചപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73 പോയിന്‍റ് ഉയര്‍ന്ന് 11,661.05 ലെത്തി.