മുംബൈ: നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 645.97 പോയിന്‍റ് നേട്ടത്തിൽ 38177.95 ലും നിഫ്റ്റി 186.90 പോയിന്‍റ് നേട്ടത്തിൽ 11313.30 ലും വ്യാപാരം അവസാനിപ്പിച്ചു. 1251 ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലും 170 ഓഹരികൾ മാറ്റമില്ലാതെയും ആണ് ക്ലോസ് ചെയ്തത്.

ബാങ്കിംഗ് ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ ഐടി മേഖലയിൽ സമ്മർദ്ദം പ്രകടമായിരുന്നു. ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഇന്നുണ്ടായത്. അമേരിക്ക-ചൈന വ്യാപാരകരാറിനെ കുറിച്ച് നാളെ മുതൽ ചർച്ച തുടങ്ങാനിരിക്കുന്ന സാഹചര്യം വിപണിയെ ബാധിച്ചിട്ടുണ്ട്. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 60 ഡോളറിന് താഴെയായതും വിപണിയെ ഉണർത്തി.