ഓഹരി വിപണിക്കൊപ്പം കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ദീപാവലിയോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 192 പോയിന്‍റ് നേട്ടത്തോടെ 39,250 ലെത്തി വ്യാപാരം അവസാനിച്ചു. 

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, റിലയന്‍സ് ഓഹരികളുടെ ബലത്തില്‍ കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഓഹരി വിപണി ആത്മവിശ്വാസത്തോടെ മുഹൂര്‍ത്ത വ്യാപാരം പൂര്‍ത്തിയാക്കി. സംവാത് 2076 ന് തുടക്കം കുറിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ട് 6.15 മണിമുതല്‍ 7.15 വരെയാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്. 

ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധിയാണ്. ഓഹരി സൂചികകളായ ബിഎസ്ഇയും എന്‍എസ്ഇയും ചൊവാഴ്ചയാണ് ഇനി പ്രവര്‍ത്തിക്കുക. പുറത്തുവരാനിരിക്കുന്ന പാദഫലങ്ങളും പണപ്പെരുപ്പ നിരക്കും വിപണിയെ നഷ്ടത്തിലാക്കാനാണ് സാധ്യത. 

ഓഹരി വിപണിക്കൊപ്പം കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ദീപാവലിയോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 192 പോയിന്‍റ് നേട്ടത്തോടെ 39,250 ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ വ്യാപാരം 0.50 ശതമാനം ഉയര്‍ന്ന് 11,628 ലേക്കും എത്തി.