മുംബൈ: ഇന്നലെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്‍ഫോസിസ് ഓഹരി ആദ്യ നഷ്ടം നേരിട്ടെങ്കിലും പിന്ന‍ീട് തിരികെക്കയറി. 13 പോയിന്‍റ് നഷ്ടത്തിൽ 630 ലാണ് ഇൻഫോസിസിന്റെ ഓഹരി ഇന്ന് തുടങ്ങിയത്. 643 ലായിരുന്നു ഇന്നലെ ഇൻഫോസിസ് ക്ലോസ് ചെയ്തിരുന്നത്. തുടർന്ന് വന്ന മണിക്കൂറുകളിൽ ഇൻഫോസിസിന്റെ ഓഹരി 1. 20 ശതമാനം മെച്ചപ്പെട്ടു. 651 എന്ന പോയിന്റ് വരെ ഇന്ന് ഒരു ഘട്ടത്തിൽ എത്തി. ഇന്നലെ 16. 21 ശതമാനം നഷ്ടം നേരിട്ട ഇൻഫോസിസിന്റെ നിക്ഷേപകർക്ക് 53,451 കോടിയാണ് നഷ്ടമുണ്ടായത്. 

വിസിൽ ബ്ലോവർമാരുടെ പരാതികളുമായി ബന്ധപ്പെട്ട് മുൻ സിഎഫ്ഒയെയും ഡെപ്യൂട്ടി സിഎഫ്ഒയെയും ഓഡിറ്റ് കമ്മിറ്റി ചോദ്യം ചെയ്തേക്കും. സെബി വിഷയത്തിൽ ഇടപെടണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വകാല വരുമാനവും ലാഭവും വർധിപ്പിക്കാൻ ഇൻഫോസിസിന്റെ മാനേജ്മെന്റ് അനധികൃത നടപടികൾ സ്വീകരിച്ചെന്നായിരുന്നു ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.