ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിയെ ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയായ സെബി വിപണി ഇടപെടലില്‍ നിന്ന് തടഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ സെക്യൂരിറ്റികള്‍ ഈടായി നല്‍കി 600 കോടി രൂപ വായ്പയെടുത്തതിനെ തുടര്‍ന്നാണ് സെബിയുടെ നടപടി. 

പുതിയ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിലും കാര്‍വിക്ക് വിലക്കുണ്ട്. ക്ലെന്‍റുകളുടെ സെക്യൂരിറ്റികൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ട്രേഡുകൾ നടപ്പിലാക്കുന്നതിലും പുതിയ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതില്‍ നിന്നും കാർവിയെ സെബി വിലക്കി. ഹൈദരാബാദ് ആസ്ഥാനമായ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയാണ് കാര്‍വി. 

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ‌എസ്‌ഇ) പ്രാഥമിക അന്വേഷണത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെള്ളിയാഴ്ച കാർവിക്കെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ രാജ്യത്തെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. ഏകദേശം 95,000 ഉപഭോക്താക്കളുടേതായി 2,300 കോടി മൂല്യം വരുന്ന സെക്യൂരിറ്റികളാണ് കാര്‍വി വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഈടായി നല്‍കിയത്. 

ക്ലെന്‍റ് സെക്യൂരിറ്റികളുടെ തെറ്റായ ഉപയോഗം ഉണ്ടായിട്ടില്ലെന്ന് കാർവി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ചില നിക്ഷേപകർ വലിയ, ബാങ്ക് ഉടമസ്ഥതയിലുള്ള ബ്രോക്കറേജുകളിലേക്ക് കൂടുതൽ ചെലവ് വന്നാലും ഒരു നീക്കം പരിഗണിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.