നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഐപിഒ പൂര്‍ത്തികരിക്കാൻ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.  

പൊതുമേഖല ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) രണ്ട് ഘട്ടമായി നടത്താന്‍ സാധ്യത. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഐപിഒയിലൂടെ ഒരു ലക്ഷം കോടി രൂപയിലേറെ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇത്ര വലിയ ധനസമാഹരണം ലക്ഷ്യമിടുന്ന ഐപിഒ ഒറ്റ പ്രാവശ്യമായി നടത്തിയാല്‍ പ്രതീക്ഷിക്കുന്ന ധനസമാഹരണം സാധ്യമായേക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഐപിഒ പൂര്‍ത്തികരിക്കുകയെന്ന ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ കലണ്ടർ വർഷം അവസാനത്തോ‌ടെ ആദ്യ ഘട്ട ഐപിഒ നടന്നേക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഐപിഒ പൂര്‍ത്തികരിക്കാൻ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഈ കലണ്ടര്‍ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ വിവിധ കമ്പനികള്‍ 50,000 കോടി രൂപയിലേറെ ഐപിഒയിലൂടെ സമാഹരിച്ചുകഴിഞ്ഞു. ഓഗസ്റ്റ് മാസം ഏകദേശം 28,000 കോടി രൂപയുടെ ഐപിഒ നടക്കുമെന്നാണ് വിപണി വിദഗ്ധര്‍ കണക്കാക്കുന്നത്. 

നിക്ഷേപകര്‍ ഈ വര്‍ഷം വന്‍തോതില്‍ പണം വിപണിയിലേക്ക് നിക്ഷേപമായി എത്തിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുളള ഒരു ഐപിഒ ഒറ്റയടിക്ക് നടത്തിയാല്‍ വിജയിക്കുമോ എന്ന ആശങ്ക വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. 2021-22 സാമ്പത്തിക വർഷാവസാനത്തോടെ സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ (എൽഐസി) പട്ടികപ്പെടുത്താനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും സ്വകാര്യവൽക്കരണം പൂർത്തിയാക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് നിക്ഷേപ, പൊതു അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡേ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona