Asianet News MalayalamAsianet News Malayalam

Multibagger Stocks : അന്ന് 50 പൈസ, ഇന്ന് 25 രൂപ: ഒരു ലക്ഷം 50 ലക്ഷമായത് വെറും 2 വർഷത്തിൽ

2020 ജനുവരി 10 ന് വെറും 50 പൈസ മാത്രം ഉണ്ടായിരുന്നു ഈ ഓഹരിയുടെ 2022 ജനുവരി 7 ലെ വില 24.95 രൂപ. രണ്ടുവർഷംകൊണ്ട് 4900 ശതമാനമാണ് ഈ ഓഹരി വളർച്ച നേടിയത്.

Lloyds Steels turns out to be Multibagger Stocks in just two year one lakh became 50 lakh
Author
Mumbai, First Published Jan 8, 2022, 3:42 PM IST

അതിവേഗം സമ്പന്നരാവുകയെന്ന ലക്ഷ്യമാണ് പലരെയും ഓഹരി വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിൽ പലർക്കും ഉദ്ദേശിക്കുന്ന പോലെ നേട്ടം ഉണ്ടാക്കാൻ കഴിയാറില്ല. എന്നാലും ചില പെന്നി സ്റ്റോക്കുകൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് കുതിച്ചുയരുന്നത് (Multibagger stock), ഇത്തരം ഓഹരികൾ ചെറിയ വിലയ്ക്ക് സ്വന്തമാക്കിയ നിക്ഷേപകർക്ക് വലിയ നേട്ടം നൽകാറുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെറും ഒരു ലക്ഷം രൂപയെ 50 ലക്ഷം എന്ന തോതിൽ ഉയരത്തിലേക്ക് കൊണ്ടുപോയ ഓഹരിയാണ്  ലോയ്ഡ് സ്റ്റീൽസ്(Lloyd Steels). 2020 ജനുവരി 10 ന് വെറും 50 പൈസ മാത്രം ഉണ്ടായിരുന്നു ഈ ഓഹരിയുടെ 2022 ജനുവരി 7 ലെ വില 24.95 രൂപ. രണ്ടുവർഷംകൊണ്ട് 4900 ശതമാനമാണ് ഈ ഓഹരി വളർച്ച നേടിയത്.

 ഒരാഴ്ച മുൻപ് 20.65 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ഒരു മാസം മുൻപ് 10.80 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ആറുമാസം മുൻപ് 3.45 രൂപയും ഒരു വർഷം മുൻപ് ഒരു രൂപയുമായിരുന്നു ഓഹരിയുടെ വില.

 ഒരാഴ്ച മുൻപ് ഈ ഓഹരി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ നിക്ഷേപകരുടെ പക്കൽ ഇന്നും ഓഹരികൾ ഉണ്ടെങ്കിൽ മൂല്യം 1.21 ലക്ഷം ആയിട്ടുണ്ടാവും. ഒരു മാസം മുൻപ് ഇത്തരത്തിൽ നിക്ഷേപിച്ച നിക്ഷേപകന്റെ പക്കൽ ഓഹരിയുടെ മൂല്യം 2.3 ലക്ഷവും ആറു മാസം മുൻപത്തെ നിക്ഷേപത്തിന് ഇന്നത്തെ മൂല്യം 7.25 ലക്ഷവും ഒരു വർഷം മുൻപത്തെ നിക്ഷേപത്തിന് ഇന്നത്തെ മൂല്യം 25 ലക്ഷവും ആയിട്ടുണ്ടാവും. 

രണ്ടുവർഷം മുൻപ് 50 പൈസ നിരക്കിൽ ലോയിഡ് ഓഹരികൾ വാങ്ങി കൂട്ടിയ നിക്ഷേപകൻ ഇന്നും ഈ ഓഹരികൾ അതേപടി കൈവശം വെച്ചിട്ടുണ്ട് എങ്കിൽ അദ്ദേഹത്തിന്റെ ആസ്തി ഇന്ന് അമ്പതു ലക്ഷം രൂപ ആയിട്ടുണ്ടാകും.

Follow Us:
Download App:
  • android
  • ios