Asianet News MalayalamAsianet News Malayalam

ഫാർമ ഓഹരികൾ നേട്ടം കൊയ്തു: നിഫ്റ്റി ബാങ്ക് സൂചിക ഇടിഞ്ഞു; ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച

എൻ‌എസ്‌ഇയിൽ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 43 പോയിൻറ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 8,749 ൽ അവസാനിച്ചു.

market wrap report, April 08 2020
Author
Mumbai, First Published Apr 8, 2020, 6:02 PM IST

മുംബൈ: കൊറോണ വൈറസ് (കോവിഡ് -19) കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ഇക്വിറ്റി മാർക്കറ്റ് അവസാന മണിക്കൂറുകളിൽ നഷ്ട വ്യാപാരത്തിലേക്ക് നീങ്ങി. ദുർബലമായ ആഗോള വ്യാപാര സൂചനകളും വികാരത്തെ വഷളാക്കി.

ബി‌എസ്‌ഇ സെൻ‌സെക്സ് 173 പോയിൻറ് അഥവാ 0.58 ശതമാനം ഇടിഞ്ഞ് 29,894 ലെത്തി. ഫാർമ ഓഹരികളിൽ സൺ ഫാർമ, ഏകദേശം അഞ്ച് ശതമാനം നേട്ടത്തോടെ, ഇൻഡക്സിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി.

എൻ‌എസ്‌ഇയിൽ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 43 പോയിൻറ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 8,749 ൽ അവസാനിച്ചു.

ബി‌എസ്‌ഇ മിഡ്‌ക്യാപ്പ് രണ്ട് ശതമാനം ഉയർന്ന് 10,976 ലും ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക 1.86 ശതമാനം ഉയർന്ന് 9,980 ലും എത്തി.

മേഖലാ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ഒരു ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞ് 180.50 ലെത്തി. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി സൂചികകളാണ് പട്ടികയിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ. നിഫ്റ്റി ബാങ്ക് 0.6 ശതമാനം ഇടിഞ്ഞ് 18,946.45 മാർക്കിലെത്തി.

ഫോറെക്സ് വിപണിയിൽ യുഎസ് ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. 76.34 എന്ന നിലയിലാണ് അവസാനിച്ചപ്പോൾ രൂപയുടെ മൂല്യം. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Follow Us:
Download App:
  • android
  • ios