കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐആർസിടിസിക്ക് 300 കോടി രൂപ കൺവീനിയൻസ് ഫീസിനത്തിൽ ലഭിച്ചിരുന്നു. ഇതിന്റെ നേർപ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയിൽവെ മന്ത്രാലത്തിന്റെ ആവശ്യം

ദില്ലി: കൺവീനിയൻസ് ഫീസിന്റെ (Convenience fee) പകുതി നൽകണമെന്ന കേന്ദ്രസർക്കാരിന്റെ (Central Government) തീരുമാനത്തെ തുടർന്ന് വൻ ഇടിവ് രേഖപ്പെടുത്തിയ ഐആർസിടിസി (IRCTC) ഓഹരികൾ കരകയറുന്നു. ഇന്ന് രാവിലെ 650.10 രൂപയിലേക്ക് വരെ താഴ്ന്ന ശേഷമാണ് ഓഹരി വില (share price) വീണ്ടുമുയർന്നത്. ഇന്നലെ 40 ശതമാനത്തോളം ഇടിഞ്ഞ ഓഹരി ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞു. ഇതിന് ശേഷമാണ് ഇന്ന് നിക്ഷേപകർക്ക് (investors) അൽപ്പമെങ്കിലും ആശ്വാസം നൽകി വില ഉയർന്നത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ നേരിട്ട നഷ്ടത്തിൽ നിന്നും 906.60 ലേക്ക് ഒരു ഘട്ടത്തിൽ ഓഹരി വില ഉയർന്നിരുന്നു. വൈകീട്ട് 3.30 ന് 842.80 രൂപയാണ് ഓഹരിയുടെ വില.

ഫിനോ പേമെന്റ്സ് ബാങ്ക് ഐപിഒ തുടങ്ങി; ആദ്യ ദിവസം 51 ശതമാനം സബ്സ്ക്രിപ്ഷൻ

Scroll to load tweet…

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐആർസിടിസിക്ക് 300 കോടി രൂപ കൺവീനിയൻസ് ഫീസിനത്തിൽ ലഭിച്ചിരുന്നു. ഇതിന്റെ നേർപ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയിൽവെ മന്ത്രാലത്തിന്റെ ആവശ്യം. ഓഹരി വില കൂപ്പുകുത്തിയതോടെ ഇന്ന് ചേർന്ന ഐആർസിടിസി ഉന്നതല യോഗം ദിപം സെക്രട്ടറിയെ അടക്കം ബന്ധപ്പെടുകയും കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ ആവശ്യം പിൻവലിപ്പിക്കുകയുമായിരുന്നു. തീരുമാനം പിന്‍വലിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി ട്വീറ്റ് ചെയ്തതോടെയാണ് വില ഉയർന്നത്.

Scroll to load tweet…

കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് 95 ശതമാനത്തോളം റിട്ടേൺ നൽകിയ ഓഹരിയാണിത്. കഴിഞ്ഞ‌ മാസം ഓഹരി വില 3600 രൂപയിൽ എത്തിയിരുന്നു. അതേസമയം ഐആര്‍ടിസി ഓഹരികൾ വിഭജിക്കണമെന്ന തീരുമാനത്തിൽ നിന്നും സര്‍ക്കാര്‍ പിൻമാറിയിട്ടില്ല. ഇതുകൂടിയാകുമ്പോൾ വില ഇനിയുമിടിയുമെന്നാണ് വിലയിരുത്തൽ. നിക്ഷേപകരുടെ പക്കലുള്ള ഓഹരികളുടെ എണ്ണം ഉയരുകയും വില കുറയുകയും ചെയ്യും. ഇന്നലെ വില ഇടിയുന്നത് കണ്ട് ഭയന്ന് തങ്ങളുടെ പക്കലുള്ള ഓഹരികളെല്ലാം വിറ്റൊഴിച്ചവർക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഹോൾഡ് ചെയ്തവർക്ക് ഇന്ന് വില ഉയർന്നത് ആശ്വാസമായി.