മുംബൈ: ദീപാവലിക്ക് മുന്നോടിയായുളള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഞായറാഴ്ച നടക്കും. പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ ആയിരിക്കും പ്രത്യേക വ്യാപാര സെഷന്‍. 

ബിഎസ്ഇയിലും എന്‍എസ്ഇയിലും ഒരേ സമയം വ്യാപാരം അരങ്ങേറും. ദീപാവലി പ്രമാണിച്ച് അടുത്ത തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.