Asianet News MalayalamAsianet News Malayalam

Multibagger Stock| 62 ൽ നിന്ന് 716 ലേക്ക് ഓഹരി കുതിച്ചു; 1 ലക്ഷം ഒരു വർഷം കൊണ്ട് 11 ലക്ഷമായി

ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ ചെലവാക്കി ഒലക്ട്ര ഗ്രീൻടെക് ഓഹരി വാങ്ങിയവരുടെ ഇന്നത്തെ ഇതുവഴിയുള്ള ആസ്തി 11.45 ലക്ഷം രൂപയാണ്

Olectra greentech share price rise BSE
Author
Mumbai, First Published Nov 11, 2021, 7:51 PM IST

മുംബൈ: ഒലക്ട്ര ഗ്രീൻടെക് സ്റ്റോക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് ആയിരം ശതമാനത്തിലേറെ റിട്ടേൺ. 2020 നവംബർ 11 ന് 62.55 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ഇന്ന് 716.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരി ഒരു വർഷത്തിനിടെ 1045 ശതമാനമാണ് വളർച്ച നേടിയത്.

ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ ചെലവാക്കി ഒലക്ട്ര ഗ്രീൻടെക് ഓഹരി വാങ്ങിയവരുടെ ഇന്നത്തെ ഇതുവഴിയുള്ള ആസ്തി 11.45 ലക്ഷം രൂപയാണ്. ഒരു വർഷത്തിനിടെ സെൻസെക്സ് 37.39 ശതമാനമാണ് കുതിച്ചത്. ഇന്നലെ ബിഎസ്ഇയിൽ 682.90 രൂപയായിരുന്നു ഒലക്ട്രയുടെ ക്ലോസിങ് മൂല്യം. ഇത് ഇന്ന് 4.91 ശതമാനം ഉയർന്നാണ് 716.4 രൂപയിൽ ക്ലോസ് ചെയ്തത്.

രണ്ട് ദിവസത്തിനിടെ ഓഹരി മൂല്യം 9.88 ശതമാനം വളർന്നു. കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 100 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള കരാർ ലഭിച്ചതാണ് കമ്പനിയുടെ ഓഹരി മൂല്യം ഉയരാൻ കാരണമായത്.

3.26 കോടി മൂല്യം വരുന്ന 47000 ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. കമ്പനിയുടെ പ്രമോട്ടർമാരുടെ പക്കലാണ് 51.74 ശതമാനം ഓഹരിയും. സ്ഥാപനങ്ങളും പബ്ലിക് ഷെയർഹോൾഡേർസും 48.26 ശതമാനം ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്. 59579 പബ്ലിക് ഷെയർഹോൾഡർമാരുടെ പക്കൽ 3.96 കോടി ഓഹരികളാണുള്ളത്. ഇതിൽ തന്നെ 58462 ഓഹരി ഉടമകൾ രണ്ട് ലക്ഷം മൂലധനത്തിന്റെ ഉടമകളാണ്. 55 ഓഹരി ഉടമകൾക്ക് മാത്രമാണ് 10.50 ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ഉള്ളത്. 

Follow Us:
Download App:
  • android
  • ios