ആർ‌ടി‌ജി‌എസ്, നെഫ്റ്റ്, മറ്റ് റീട്ടെയിൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പതിവ് ബാങ്കിംഗ് സേവനങ്ങളും നിലവിലുള്ള സമയമനുസരിച്ച് ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

മുംബൈ: കൊവിഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ‍ഡൗൺ ചെയ്തത് അനുസരിച്ച് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബോണ്ടുകൾക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി കുറച്ചു. പുതിയ സമയക്രമം 2020 ഏപ്രിൽ ഏഴ് മുതൽ (ചൊവ്വാഴ്ച) പ്രാബല്യത്തിൽ വരും, രണ്ട് ദിവസങ്ങളും ഉൾപ്പെടെ 2020 ഏപ്രിൽ 17 വരെ (വെള്ളിയാഴ്ച) പുതിയ സമയക്രമം തുടരും.

ചുവടെ ചേർത്തിട്ടുളള വിപണികളിലെ വ്യാപാരം ഇനിമുതൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണിവരെ ആയിരിക്കും:

കോൾ / നോട്ടീസ് / ടേം മണി മാർക്കറ്റ്

മാർക്കറ്റ് റിപ്പോ ഇൻ ​ഗവൺമെന്റ് സെക്യൂരിറ്റീസ്

ട്രൈ- പാർട്ടി റിപ്പോ ഇൻ ​ഗവൺമെന്റ് സെക്യൂരിറ്റീസ്

വാണിജ്യ പേപ്പറും നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റുകളും സംബന്ധിച്ചത്

റിപ്പോ ഇൻ കോർപ്പറേറ്റ് ബോണ്ട്സ് 

സർക്കാർ സെക്യൂരിറ്റികൾ (കേന്ദ്ര സർക്കാർ സെക്യൂരിറ്റികൾ, സംസ്ഥാന വികസന വായ്പകൾ, ട്രഷറി ബില്ലുകൾ)

വിദേശ കറൻസി (FCY) / ഇന്ത്യൻ രൂപ (INR)

ഫോറെക്സ് ഡെറിവേറ്റീവുകൾ ഉൾപ്പെടെയുള്ള ട്രേഡുകൾ *

രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകൾ *

* അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നവ ഒഴികെ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾ സാമ്പത്തിക വിപണികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ആർ‌ടി‌ജി‌എസ്, നെഫ്റ്റ്, മറ്റ് റീട്ടെയിൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പതിവ് ബാങ്കിംഗ് സേവനങ്ങളും നിലവിലുള്ള സമയമനുസരിച്ച് ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക