Asianet News MalayalamAsianet News Malayalam

തുടങ്ങിയപ്പോഴെ താഴെവീണ് രൂപ, ഡോളറിന്‍റെ കരുത്ത് കൂടുന്നു: ആഗോളതലത്തില്‍ ആശങ്ക വര്‍ധിക്കുന്നു

2008 ന് ശേഷം അമേരിക്കന്‍ ഡോളറിനെതിരായി 7.1487 എന്ന നിരക്കിലേക്ക് ചൈനീസ് കറന്‍സിയായ യുവാന് മൂല്യത്തകര്‍ച്ചയുണ്ടായി. 
 

rupee fall again, against us dollar
Author
Mumbai, First Published Aug 26, 2019, 11:26 AM IST

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മണിക്കൂറുകളിലെ സൂചനകള്‍ ഇന്ത്യന്‍ രൂപയ്ക്ക് അനുകൂലമല്ല. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 42 പൈസയുടെ ഇടിവ് നേരിട്ട് 72.08 എന്ന നിലയിലെത്തി. 

വിപണിയില്‍ അമേരിക്കന്‍ നാണയത്തിന്‍റെ ആവശ്യകത വര്‍ധിക്കുന്നതും ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. വിദേശ നിക്ഷേപത്തിന്‍റെ പുറത്തേക്കുളള ഒഴുക്ക് വര്‍ധിച്ചതും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി. 

അമേരിക്ക- ചൈന വ്യാപാര യുദ്ധം കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് വന്‍ ഭീഷണിയാകുയാണ്. ആഗോള സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. 2008 ന് ശേഷം അമേരിക്കന്‍ ഡോളറിനെതിരായി 7.1487 എന്ന നിരക്കിലേക്ക് ചൈനീസ് കറന്‍സിയായ യുവാന് മൂല്യത്തകര്‍ച്ചയുണ്ടായി. 

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.66 എന്ന താഴ്ന്ന നിലയിലായിരുന്നു. 

Follow Us:
Download App:
  • android
  • ios