Asianet News MalayalamAsianet News Malayalam

Stock Market Today : ആഗോള തലത്തിലെ തിരിച്ചടിയിൽ പതറി ഇന്ത്യൻ ഓഹരി വിപണികളും

എച്ച്‌സിഎൽ ടെക്, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നീ ഓഹരികൾ സെൻസെക്‌സിൽ 2.69 ശതമാനം വരെ ഇടിഞ്ഞു

Sensex falls over 350 points Nifty below 18200 HCL Tech HDFC Axis Bank top losers
Author
Mumbai, First Published Jan 14, 2022, 10:00 AM IST

മുംബൈ: ആഗോള തലത്തിലെ തിരിച്ചടികളിൽ പതറി ഇന്ത്യൻ ഓഹരി വിപണിയും. ഇന്നത്തെ പ്രീ സെഷനിൽ സെൻസെക്സും നിഫ്റ്റിയും താഴേക്ക് പോയി. സെൻസെക്‌സ് 379 പോയിന്റ് താഴ്ന്ന് 60,856ലും നിഫ്റ്റി 112 പോയിന്റ് താഴ്ന്ന് 18,145ലുമെത്തി. എച്ച്‌സിഎൽ ടെക്, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നീ ഓഹരികൾ സെൻസെക്‌സിൽ 2.69 ശതമാനം വരെ ഇടിഞ്ഞു. കോവിഡ് -19, ഒമൈക്രോൺ കേസുകൾ കുത്തനെ ഉയരുന്നതാണ് ലോകമെമ്പാടും ഓഹരി വിപണിയുടെ ഗതി നിർണ്ണയിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും പ്രീ സെഷനിൽ താഴേക്ക് പോയി.

Follow Us:
Download App:
  • android
  • ios