Asianet News MalayalamAsianet News Malayalam

Share Market Live: നിക്ഷേപകർക്ക് നേരിയ ആശ്വാസം; റിലയൻസ് മുന്നേറ്റം നടത്തുന്നു

 വിപണിയിൽ നേരിയ ആശ്വാസം. വിപണിയിൽ നേട്ടം. ഐഡിബിഐ ബാങ്ക് ഓഹരികൾ 3.29 ശതമാനം  ഉയർന്നു. റിലയൻസ് നേട്ടം കൊയ്യുന്നു
 

Share Market Live 06 01 2023
Author
First Published Jan 6, 2023, 11:35 AM IST

മുംബൈ: ആഭ്യന്തര വിപണി നേരിയ  തോതിൽ ഉയർന്നു. ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇന്നലെ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 50 9.75 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 18,001.90 ലും ബിഎസ്ഇ സെൻസെക്സ് 10.82 പോയിന്റ് അല്ലെങ്കിൽ 0.02 ശതമാനം ഉയർന്ന് 60,364.09 ലും എത്തി.

വിപോണിയിൽ ഇന്ന് ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നിവ നിഫ്റ്റി നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നിവ നഷ്ടത്തിലുമാണ്.

മേഖലാപരമായി, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി പിഎസ്‌യു ബാങ്ക്  എന്നിവ നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവ നേട്ടമുണ്ടാക്കി. ഉപഭോക്തൃ ഉൽപ്പന്ന സൂചിക 0.2 ശതമാനം ഉയർന്നു. 
 
ഐഡിബിഐ ബാങ്ക് ഓഹരി വിൽപ്പനയ്ക്ക് ശേഷം ബാങ്കിലെ സർക്കാരിന്റെ ഓഹരികൾ പബ്ലിക്' ആയി പുനഃക്രമീകരിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അനുമതി നൽകിയതിനെത്തുടർന്ന് വെള്ളിയാഴ്ച ഐഡിബിഐ ബാങ്ക് ഓഹരികൾ 3.29 ശതമാനം  ഉയർന്ന് 56.55 രൂപയിലെത്തി. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി സർക്കാരും സർക്കാർ നടത്തുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ വിൽക്കും. ഓഹരി വിൽപ്പനയ്ക്ക് ശേഷം സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറയും. 

മറുവശത്ത്, ഡി-മാർട്ടിന്റെ മാതൃ കമ്പനിയായ അവന്യൂ സൂപ്പർമാർട്ട്‌സിന്റെ ഓഹരികൾ 1.57 ശതമാനം ഉയർന്ന് 3919.30 രൂപയിലെത്തി. ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള സ്റ്റാൻഡ്‌ലോൺ വരുമാനം 24.7 ശതമാനം ഉയർന്ന് 11,304.58 കോടി രൂപയായി. 

2022. ഒരു വർഷം മുമ്പ് ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിക്ക് 9,065.02 കോടി രൂപയുടെ വരുമാനം ലഭിച്ചതായി അവന്യൂ സൂപ്പർമാർട്ട് സെബിയെ അറിയിച്ചു. 2022 ഡിസംബർ 31-ന് സൂപ്പർമാർട്ടിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 306 ആയി.
 

Follow Us:
Download App:
  • android
  • ios