Asianet News MalayalamAsianet News Malayalam

Share Market Live: അദാനി ഓഹരികൾക്ക് ഇടിവ്; സെൻസെക്‌സും നിഫ്റ്റിയും താഴേക്ക്

  അദാനി പോർട്ട്സ്, അദാനി എന്റർപ്രൈസസ് എന്നിവ ഇടിഞ്ഞതോടെ നിഫ്റ്റി നഷ്ടം നേരിട്ടു. യു എസ് ഫെഡറൽ റിസർവ് നിരക്ക് വർധന പ്രതീക്ഷിച്ച് വിപണി 
 

Share Market Live 09 02 2023
Author
First Published Feb 9, 2023, 10:55 AM IST

മുംബൈ: യു എസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിക്കുമെന്ന ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണി ഭാഗികമായി ഇടിഞ്ഞു. പ്രധാന സൂചികകളായ ബിഎസ്‌ഇ സെൻസെക്‌സ് 120 പോയിന്റ് ഇടിഞ്ഞ് 60,545 എന്ന നിലയിലേക്കും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 17,846 ലും എത്തി.

ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നിവ രണ്ട് മുൻനിര സൂചികകളിലും നേട്ടമുണ്ടാക്കി. മറുവശത്ത്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, മാരുതി, ടെക് എം, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, എയർടെൽ, അൾട്രാടെക് സിമന്റ് എന്നിവ ഇടിഞ്ഞു.

അതേസമയം, വിശാലമായ വിപണികൾ നേട്ടത്തിൽ തുറന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.07 ശതമാനം ഉയർന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മെറ്റൽ ഏറ്റവും കൂടുതൽ ഇടിഞ്ഞു, ഓട്ടോ, ഓയിൽ & ഗ്യാസ് പോക്കറ്റുകൾ, ഐടി, ഫാർമ സൂചികകൾ നേരിയ നേട്ടം കൈവരിച്ചു.

അദാനി എന്റർപ്രൈസസ് 15 ശതമാനം, അദാനി പോർട്സ് ആൻഡ് അംബുജ സിമന്റ്സ് 6 ശതമാനം, അദാനി ട്രാൻസ്മിഷൻ, അദാനി പവർ എന്നിവ 5 ശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവ യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇടിഞ്ഞതോടെ നിഫ്റ്റിയിലെ 50 ഓഹരികളിൽ 36 എണ്ണവും ഇടിഞ്ഞു.

കറൻസി മാർക്കറ്റിൽ ഇന്ന്  യുഎസ് ഡോളറിനെതിരെ ഒമ്പത് പൈസ താഴ്ന്ന് 82.58 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios