Asianet News MalayalamAsianet News Malayalam

Share Market Live: എച്ച്‌ഡിഎഫ്‌സി ഓഹരികൾ കുതിക്കുന്നു; സെൻസെക്‌സ് 61,000 ന് മുകളിൽ

തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന നിലയിലാണ് എച്ച്‌ഡിഎഫ്‌സി ഓഹരികൾ. കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിൽ 3.4 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മുന്നേറുന്ന മറ്റ് ഓഹരികൾ അറിയാം 
 

Share Market Live 18 01 2023
Author
First Published Jan 18, 2023, 2:36 PM IST

മുംബൈ: മെറ്റൽ, ഫിനാൻഷ്യൽ, ഐടി, എഫ്എംസിജി ഓഹരികൾ എന്നിവയിലെ മുന്നേറ്റം ആഭ്യന്തര വിപണിയെ ഉയർത്തി. ബിഎസ്ഇ സെൻസെക്‌സ് 417 പോയിന്റ് അഥവാ 0.7 ശതമാനം ഉയർന്ന് 61,073 ലെവലിലാണ്. അതേസമയം നിഫ്റ്റി 18,167 നിലവാരത്തിലാണ്.

ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, ഒഎൻജിസി, കൊട്ടക് ബാങ്ക്, എസ്‌ബിഐ ലൈഫ് എന്നിവ 1 ശതമാനം മുതൽ 2.1 ശതമാനം വരെ ഉയർന്നു. 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും (എച്ച്‌ഡിഎഫ്‌സി) ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇവ കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിൽ 3.4 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 3 ശതമാനം നേട്ടം രേഖപ്പെടുത്തിയതിനാൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് 13 ശതമാനം ഉയർന്നു. എച്ച്‌ഡിഎഫ്‌സി 15 ശതമാനം ഉയർന്നു  

അതേസമയം, അദാനി എന്റർപ്രൈസസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ബജാജ് ഓട്ടോ, എം ആൻഡ് എം, ബിപിസിഎൽ, എസ്‌ബിഐ എന്നിവ 2.7 ശതമാനം വരെ താഴ്ന്നു. വിശാലമായ വിപണികളിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.3 ശതമാനം വരെ നേട്ടമുണ്ടാക്കി.

മേഖലകളിൽ, ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനം മുന്നേറി മുന്നിൽ നിന്നു. മറുവശത്ത്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞ്ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഉയരാൻ സാധ്യതയുണ്ട്,  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം 1.268 ബില്യൺ ഡോളർ കുറഞ്ഞ് 561.583 ബില്യൺ ഡോളറിലെത്തി. 

Follow Us:
Download App:
  • android
  • ios