Asianet News MalayalamAsianet News Malayalam

Share Market Live: തകർച്ചയിൽ തുടർന്ന് ഓഹരി വിപണി; നിലംപൊത്തി രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഓഹരി സൂചികകൾ കുത്തനെ ഇടിയുകയാണ്. ആർബിഐയുടെ ധന നയ യോഗത്തിലേക്ക് കണ്ണുനട്ട് നിക്ഷേപകർ 
 

Share Market Live 26 09 2022
Author
First Published Sep 26, 2022, 10:33 AM IST

മുംബൈ: ആഗോള വിപണി ദുർബലമായതിനൊപ്പം ആഭ്യന്തര സൂചികകൾ താഴ്ന്നു.  പ്രധാന സൂചികകളായ നിഫ്റ്റി 200 പോയിന്റ് ഇടിഞ്ഞ് 17,100 ലെവലിന് താഴെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 750 പോയിന്റ് താഴ്ന്ന് 57,282 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 2 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. ഇതോടെ എല്ലാ മേഖലകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 

Read Also: ഇടിവിൽ തുടർന്ന് സ്വർണവില; രണ്ടാം ദിനവും മാറ്റമില്ല

എച്ച്‌യുഎൽ, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, നെസ്‌ലെ ഇന്ത്യ, അൾട്രാടെക് സിമന്റ് എന്നീ ഓഹരികൾ ബെഞ്ച്മാർക്ക് സൂചികകളുടെ നഷ്ടം കുറയ്ക്കാൻ ശ്രമിച്ചു. അതേസമയം പവർ ഗ്രിഡ്, എം ആൻഡ് എം, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, വിപ്രോ, എൻ‌ടി‌പി‌സി, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ കൂടുതൽ നഷ്ടമുണ്ടാക്കി.

വ്യക്തിഗത ഓഹരികളിൽ, ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരികൾ 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2,728.55 രൂപയിലെത്തി. കൂടാതെ, സെപ്റ്റംബർ 29 വ്യാഴാഴ്ച ഫണ്ട് സമാഹരണം നടത്താൻ ഒരുങ്ങുന്ന ഗോവ കാർബണിന്റെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 
 
ഈ ആഴ്‌ച അവസാനം നടക്കുന്ന ആർ‌ബി‌ഐയുടെ പണ നയ യോഗത്തിന്റെ ഫലത്തിനായി നിക്ഷേപകർ ജാഗ്രതയോടെ കാത്തിരിക്കുന്നുണ്ട്.

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 29 ബില്യൺ രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റു. 

Read Also: ആധാർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; യുഐഡിഎഐയുടെ മാർഗനിർദേശം

ആഗോള ഓഹരി സൂചിക ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, ജപ്പാനിലെയും ഓസ്‌ട്രേലിയയിലെയും ഓഹരികൾ ഇടിഞ്ഞു. യുഎസ്, യൂറോപ്യൻ വിപണിയും താഴേക്കാണ് സഞ്ചരിക്കുന്നത്.  
 

Follow Us:
Download App:
  • android
  • ios