Asianet News MalayalamAsianet News Malayalam

Share Market Today: വിപണി നേട്ടത്തിൽ; സെൻസെക്‌സ് 126 പോയിന്റ് ഉയർന്നു, നിഫ്റ്റി 18,200 ന് മുകളിൽ

സെൻസെക്‌സ് തുടർച്ചയായ രണ്ടാം സെഷനിലും ഉയർന്ന് 126 പോയിന്റ് ഉയർന്ന് അവസാനിച്ചു; നിഫ്റ്റി 18,200 മുകളിൽ. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

Share Market Today 03 01 2023
Author
First Published Jan 3, 2023, 5:06 PM IST

മുംബൈ: പുതുവർഷത്തിലെ രണ്ടാം വ്യാപാര ദിനത്തിന്റെ അവസാനം ആഭ്യന്തര ഓഹരികൾ ഉയർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 126.41 പോയിന്റ് അല്ലെങ്കിൽ 0.21 ശതമാനം ഉയർന്ന് 61,294.20 ലും നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 18,232.50 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1998 ഓഹരികൾ മുന്നേറി, 1423 ഓഹരികൾ ഇടിഞ്ഞു, 130 ഓഹരികൾ മാറ്റമില്ല. 

എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എം ആൻഡ് എം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി. 

മിക്ക പ്രധാന മേഖലാ സൂചികകളും ദുർബലമായ തുടക്കത്തിന് ശേഷം നേട്ടത്തിലേക്ക് നീങ്ങി. ഇൻഫർമേഷൻ ടെക്‌നോളജി, ഫാർമ, പിഎസ്‌യു ബാങ്ക് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നപ്പോൾ മെറ്റൽ സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ധനകാര്യ മേഖലയിൽ, സിഎസ്‌ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കർണാടക ബാങ്ക് എന്നീ ബാങ്കുകൾ  നിക്ഷേപങ്ങളുടെ വർദ്ധനവ് ഉൾപ്പെടെ ശക്തമായ ത്രൈമാസ അപ്‌ഡേറ്റുകൾ നൽകിയതിന് ശേഷം ഓഹരി 5 ശതമാനം  മുതൽ 6.5 ശതമാനം വരെ ഉയർന്നു.

ചൈനയിൽ കൊവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം ആഗോള വളർച്ചയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിയതിനാൽ വിപണികൾ നേരത്തെ ഇടിഞ്ഞിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന അവസാന ഫെഡറൽ റിസർവ് മീറ്റിംഗിന്റെ തരംഗം വിപണിയിൽ പ്രതീക്ഷിക്കുന്നതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.  

Follow Us:
Download App:
  • android
  • ios