Asianet News MalayalamAsianet News Malayalam

Share Market Today: പ്രതിരോധം തീർത്ത് സൂചികകൾ; ജാഗ്രതയിൽ നിക്ഷേപകർ

യു എസ് ഫെഡ് നിരക്ക് വർദ്ധനവ് വിപണിയെ ഉലച്ചു. പ്രധാന സൂചികകൾ പ്രതിരോധം തീർത്തെങ്കിലും നഷ്ടത്തിലാണ് വിപണി. നേട്ടം കൈവരിച്ച ഓഹരികളെ അറിയാം 

Share Market Today 03 11 2022
Author
First Published Nov 3, 2022, 4:47 PM IST

മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനവിനെ തുടർന്ന് ആഭ്യന്തര സൂചിക ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 420 പോയിന്റ്  ഇടിഞ്ഞ് 60,485 ലായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാൽ ബി‌എസ്‌ഇ സൂചിക ഉടൻ തന്നെ നഷ്ടം തിരിച്ചുപിടിക്കുകയും ഉയർച്ചയിലേക്ക് എത്തുകയും ചെയ്തു. 509 പോയിന്റ് വരെ ഉയർന്നെങ്കിലും 70 പോയിന്റിന്റെ ചെറിയ നഷ്ടത്തിൽ 60,836 ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി  30 പോയിന്റ് താഴ്ന്ന് 18,053 ൽ വ്യാപാരം അവസാനിപ്പിച്ച്. 

സെൻസെക്‌സിൽ  ടെക് മഹീന്ദ്രയുടെ ഓഹരി 2.5 ശതമാനം ഇടിഞ്ഞു.പവർഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, ഇൻഫോസിസ്, വിപ്രോ, എച്ച്‌ഡിഎഫ്‌സി, ടിസിഎസ് എന്നിവയുടെ ഓഹരി ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പട ഫലങ്ങൾക്ക് മുന്നോടിയായി  ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. ടൈറ്റൻ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. 

വിപണിയിൽ ഇന്ന് ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മേഖലകൾ പരിശോധിക്കുമ്പോൾ ബിഎസ്ഇ ഐടി, പവർ സൂചികകൾ ഓരോ ശതമാനത്തിലേറെ ഇടിഞ്ഞു. ഓട്ടോ സൂചികയാണ് ഇന്ന്മ റ്റൊരു വലിയ  നഷ്ടം നേരിട്ടത്.

സെൻസെക്സിൽ ഇന്ന് എസ്ബിഐ  1.84 ശതമാനം നേട്ടമുണ്ടാക്കി. ടൈറ്റൻ കമ്പനി 1.53 ശതമാനം മുന്നേറിയപ്പോൾ  ഭാരതി എയർടെൽ ഒരു ശതമാനം ഉയർന്നു. എച്ച് യു എൽ 0.95 ശതമാനം നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക് 0.87 ശതമാനം നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡീസ് ലാബ്സ്: 0.79 ശതമാനം ഉയർന്നു.

Follow Us:
Download App:
  • android
  • ios