Asianet News MalayalamAsianet News Malayalam

Share Market Today: അദാനി എന്റർപ്രൈസസ് ഓഹരികൾ 15 ശതമാനം ഉയർന്നു; സെൻസെക്‌സും നിഫ്റ്റിയും താഴേയ്ക്ക്

വിപണി നഷ്ടം നേരിടുമ്പോഴും നേട്ടം കൊയ്ത അദാനി എന്റർപ്രൈസസ്. അദാനി ഓഹരികൾ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് ഇന്ന് 15 ശതമാനം  മുന്നേറി. സെൻസെക്‌സ് രണ്ടാം ദിവസവും 221 പോയിന്റ് ഇടിഞ്ഞു
 

Share Market Today 07 02 2023 apk
Author
First Published Feb 7, 2023, 5:31 PM IST

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 592 പോയിന്റ് ഇടിഞ്ഞ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 60,063.5 ലെത്തി. തുടർന്ന് 221 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 60,286 എന്ന നിലയിലെത്തി വ്യാപാരം അവസാനിപ്പിച്ചു.  

വിപണിയിൽ ഇന്ന് അദാനി എന്റർപ്രൈസസ് 15 ശതമാനം ഉയർന്നു, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി പോർട്ട്‌സ്, കൊട്ടക് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഒഎൻജിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ് എന്നിവ നേട്ടത്തിലാണ്.

കഴിഞ്ഞ എട്ട് വ്യാപാര സെഷനുകളിൽ കുത്തനെ ഇടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.അദാനി ട്രാൻസ്മിഷൻ (1,324.25 രൂപ), അദാനി വിൽമർ (എഡബ്ല്യുഎൽ) (399.40), എൻഡിടിവി (225.35 രൂപ) എന്നിവ 5 ശതമാനം നേട്ടമുണ്ടാക്കി.അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇസെഡ്), എസിസി, അംബുജ സിമന്റ്സ്, അദാനി ഗ്രീൻ എനർജി എന്നിവ 2 ശതമാനം മുതൽ 7 ശതമാനം വരെ ഉയർന്നു.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.02 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.17 ശതമാനവും ഇടിഞ്ഞു. മേഖലകളിൽ, നിഫ്റ്റി എഫ്എംസിജി സൂചിക 1.16 ശതമാനം ഇടിഞ്ഞു, നിഫ്റ്റി ഓട്ടോ സൂചിക 1 ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയൽറ്റി 0.88 ശതമാനം ഉയർന്നു. 

പേടിഎം: പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 669.60 രൂപയിലെത്തി. ആദ്യ വ്യാപാരത്തിൽ ബിഎസ്ഇയിൽ 20 ശതമാനം വർധനവുണ്ടായ മെച്ചപ്പെട്ട സാമ്പത്തിക നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് വൻ വാങ്ങൽ നടന്നത്. 

സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ശ്രമിക്കുന്നതിനാൽ നാളെ ആർബിഐ 25 ബേസിസ് പോയിന്റ് നിരക്ക് വർധന അവതരിപ്പിച്ചേക്കും. 
 

Follow Us:
Download App:
  • android
  • ios