Asianet News MalayalamAsianet News Malayalam

Share Market Today: തകർച്ചയെ മാറ്റിമറിച്ച് ഓഹരി വിപണി; സെൻസെക്സ് 1,500 പോയിൻറ് ഉയർന്നു

ഓഹരി വിപണിക്ക്  ഇന്ന് നേട്ടത്തിന്റെ ദിവസം. നിഫ്റ്റി 17,700 കടന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 

Share Market Today 30 08 2022
Author
First Published Aug 30, 2022, 4:42 PM IST

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് സെൻസെക്‌സ് 1,564.45 പോയിന്റ് അഥവാ 2.70 ശതമാനം ഉയർന്ന് 59537.07ലും നിഫ്റ്റി 446.40 പോയിന്റ് അഥവാ 2.58 ശതമാനം ഉയർന്ന് 17759.30ലും ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. 

ഏകദേശം 2323 ഓഹരികൾ ഇന്ന് മുന്നേറി. 1007 ഓഹരികൾ ഇടിഞ്ഞു.  123 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ധനകാര്യം, ഓട്ടോ, റിയൽറ്റി, ഊർജം തുടങ്ങിയ മേഖലകളെല്ലാം നേട്ടത്തിൽ ആണ്. നിഫ്റ്റി ബാങ്ക് സൂചിക 3.3 ശതമാനം ഉയർന്നപ്പോൾ ധനകാര്യ സൂചിക 3.4 ശതമാനം ഉയർന്നു.

Read Also: ലോക സമ്പന്നരിൽ മൂന്നാമൻ; അദാനിയുടെ വിലപിടിപ്പുള്ള 10 ആസ്തികൾ

ബജാജ് ട്വിൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് എം, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എച്ച്‌യുഎൽ, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ എന്നീ ഓഹരികൾ 3 ശതമാനം വരെ ഉയർന്നു. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. 

അതേസമയം, ആഭ്യന്തര ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഒഴുക്ക് വർദ്ധിച്ചതിനാൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് ഒരു വർഷത്തിലെ ഏറ്റവും വലിയ ഏകദിന നേട്ടം രേഖപ്പെടുത്തി.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 79.45  ആണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 79.96 എന്ന നിരക്കിലായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം

ബജാജ് ഫിൻസെർവ്  സബ് ഡിവിഷനും ബോണസ് ഷെയറുകളും ഇഷ്യൂ ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചതിന് ശേഷം ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികൾ ഇന്ന് 5 ശതമാനത്തിലധികം ഉയർന്നു. 

Follow Us:
Download App:
  • android
  • ios