സെൻസെക്സ് 228.26 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. 57604.71 പോയിന്റ് ആണ് മുംബൈ ഓഹരി സൂചികയുടെ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോഴുള്ള നിലവാരം.
യുക്രൈൻ എതിരായ റഷ്യയുടെ സൈനിക നീക്കങ്ങൾ (Indian Stock Market) ഇന്ത്യൻ ഓഹരി വിപണിയെ ഇന്നും പിന്നോട്ട് വലിച്ചു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി 17200 ന് താഴേക്ക് പോയി. സെൻസെക്സ് 228.26 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം (Stock Market) ആരംഭിച്ചത്. 57604.71 പോയിന്റ് ആണ് മുംബൈ ഓഹരി സൂചികയുടെ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോഴുള്ള നിലവാരം. 0.39 ശതമാനം ഇടിവാണ് സെൻസെക്സിൽ രേഖപ്പെടുത്തിയത്.
നിഫ്റ്റി 77.5 പോയിന്റ് താഴേക്ക് പോയി. 0.45 ശതമാനമാണ് ഇടിവ്.17198.80 പോയിന്റ് ആയിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ദേശീയ ഓഹരി സൂചികയുടെ നിലവാരം. 727 ഓഹരികൾ മുന്നേറിയപ്പോൾ 1476 ഓഹരികൾ താഴേക്ക് പോയി. 131 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഡോക്ടർ റെഡ്‌ഡിസ് ലാബ്, എൻടിപിസി, ടിസിഎസ്, പവർഗ്രിഡ് കോർപ്പറേഷൻ, ഇൻഡസ്ഇൻഡ് ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോ കോർപ്, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികളുടെ മൂല്യം ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഇടിഞ്ഞു.
ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് ഇടിവോടെ ആയിരുന്നു. നിഫ്റ്റി വ്യാഴാഴ്ച ക്ലോസ് ചെയ്തത് 17300 ന് തൊട്ടുമുകളിലായിരുന്നെങ്കിലും പിന്നീട് താഴേക്ക് പോയി. യുക്രൈൻ - റഷ്യ യുദ്ധ ഭീതിയാണ് ഓഹരി വിപണിയെ പിന്നോട്ട് വലിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.16 ന് സെൻസെക്സ് 135.20 പോയിന്റ് താഴ്ന്നു. 0.23 ശതമാനമാണ് ഇടിവ്. 57756.81 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 39.6 പോയിന്റ് താഴ്ന്നു. 0.23 ശതമാനമാണ് ഇടിവ്. 17265 പോയിന്റിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്. 734 ഓഹരികളുടെ മൂല്യം ഉയർന്നപ്പോൾ 1128 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 74 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
വിപ്രോ, ടെക് മഹീന്ദ്ര, സിപ്ല, നെസ്റ്റ്ലെ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടത്. കോൾ ഇന്ത്യ, എൻടിപിസി, യുപിഎൽ, ടാറ്റ സ്റ്റീൽ, ഐഒസി തുടങ്ങിയ ഓഹരികൾ നില മെച്ചപ്പെടുത്തി. പിന്നാലെ ബിഎസ്ഇ പവർ സെക്ടർ സൂചിക നില മെച്ചപ്പെടുത്തി. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ, അദാനി പവർ എന്നീ ഓഹരികളും ജെഎസ്ഡബ്ല്യു എനർജി ഓഹരിയും ഒരു ശതമാനത്തോളം മുന്നേറ്റമുണ്ടാക്കിയതാണ് പവർ മേഖലാ സൂചികയെ മുന്നോട്ട് നയിച്ചത്.
