Asianet News MalayalamAsianet News Malayalam

Stock Market Live : പ്രീ സെഷനിലും താഴോട്ട് പോയി ഇന്ത്യൻ ഓഹരി സൂചികകൾ, എല്ലാ കണ്ണുകളും റിലയൻസിലേക്ക്

ഏഷ്യൻ വിപണികളിലെല്ലാം ഇടിവ് കാണാനായി. അമേരിക്കൻ ഓഹരി വിപണികളിലെ വിൽപന സമ്മർദ്ദമാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. എല്ലാ നിക്ഷേപകരും റിലയൻസ് ഇന്റസ്ട്രീസിന്റെ സെപ്തംബർ - ഡിസംബർ പാദവാർഷിക ഫലം വരാനുള്ള കാത്തിരിപ്പിലാണ്.

Stock Market Live on 21 january 2022
Author
Mumbai, First Published Jan 21, 2022, 9:40 AM IST

മുംബൈ: ഇന്നത്തെ പ്രീ സെഷനിലും ഇന്ത്യൻ ഓഹരി വിപണികൾക്ക് തിരിച്ചടി. സെൻസെക്സ് 370 പോയിന്റ് ഇടിഞ്ഞപ്പോൾ, നിഫ്റ്റി വീണ്ടും താഴേക്ക് പോയി 17610 ലാണ് വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികളിലെല്ലാം ഇടിവ് കാണാനായി. അമേരിക്കൻ ഓഹരി വിപണികളിലെ വിൽപന സമ്മർദ്ദമാണ് ഇപ്പോഴത്തെ ഇടിവിന് കാരണം.

എല്ലാ നിക്ഷേപകരും റിലയൻസ് ഇന്റസ്ട്രീസിന്റെ സെപ്തംബർ - ഡിസംബർ പാദവാർഷിക ഫലം വരാനുള്ള കാത്തിരിപ്പിലാണ്. ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടതോടെയാണിത്.

ടെക്നോളജി സ്റ്റോക്കുകൾ ഇടിവ് തുടരുകയും റിലയൻസ് ഇൻഡസ്ട്രീസിനുണ്ടായ മൂല്യ ഇടിവുമെല്ലാം ഇന്നലെ ഓഹരി സൂചികകളുടെ പിന്നോട്ട് പോക്കിന് കാരണമായി.സെൻസെക്‌സ് 59464.62 പോയിന്റിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17757 പോയിന്റിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios