Asianet News MalayalamAsianet News Malayalam

Stock Market Today : ആഗോള തലത്തിലെ തിരിച്ചടി: ഇന്ത്യൻ ഓഹരി വിപണിക്കും ക്ഷീണം

സെൻസെക്‌സ് 621.31 പോയിൻറ് (1.03 ശതമാനം) ഇടിഞ്ഞ് 59601.84 ലും നിഫ്റ്റി 179.40 പോയിന്റ് താഴ്ന്ന് 17745.90 ലും എത്തി

Stock Market today Sensex falls 600 pts gives up 60K Nifty ends below 17800 IT hit auto gains
Author
Mumbai, First Published Jan 6, 2022, 5:59 PM IST

മുംബൈ: ആഗോള തലത്തിലുണ്ടായ തിരിച്ചടിയെ തുടർന്ന് നാല് ദിവസം തുടർച്ചയായി നേട്ടം കൈവരിച്ച ഇന്ത്യൻ വിപണികൾക്ക് ഇന്ന് ഇടിവ്.പുതിയ കോവിഡ് -19 കേസുകളുടെ വർദ്ധനവ്, ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരെ ലോകമാകെ വിൽപ്പന സമ്മർദ്ദത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്.

സെൻസെക്‌സ് 621.31 പോയിൻറ് (1.03 ശതമാനം) ഇടിഞ്ഞ് 59601.84 ലും നിഫ്റ്റി 179.40 പോയിന്റ് താഴ്ന്ന് 17745.90 ലും എത്തി. നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര, ശ്രീ സിമന്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ഇടിഞ്ഞപ്പോൾ യുപിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

മിക്ക സെക്ടറൽ സൂചികകളും ഇന്ന് ഇടിഞ്ഞു. ഐടി, റിയൽറ്റി സൂചികകൾ ഒരു ശതമാനം വീതം താഴ്ന്നു. ഓട്ടോ സൂചിക ഉയർന്നു. ഇന്ത്യ വിഐഎക്സ് 4.35 ശതമാനം ഉയർന്ന് 17.98 ആയി. 

Follow Us:
Download App:
  • android
  • ios