Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റ് ദിനത്തിലെ ഏറ്റവും വലിയ വ്യാപാര നേട്ടം: റെക്കോർഡ് മുന്നേറ്റം നടത്ത‌ി സെൻസെക്സും നിഫ്റ്റിയും

നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 

union budget 2021 Indian stock market performance
Author
Mumbai, First Published Feb 1, 2021, 4:33 PM IST

മുംബൈ: ധനമന്ത്രി നിർമല സിതാരാമന്റെ 2021 ലെ ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്. ഇന്ത്യൻ വിപണികൾ തിങ്കളാഴ്ച ഏറ്റവും ശക്തമായ ബജറ്റ് റാലി രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിൽ 5.54 ട്രില്യൺ രൂപ മൂലധനച്ചെലവ് പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ പൊതുമേഖല ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 1.75 ട്രില്യൺ രൂപയാണെന്നും നടപ്പ് സാമ്പത്തിക വർഷത്തെ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
 
മൊത്തത്തിൽ, ബിഎസ്‍ഇയിൽ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം 6.78 ട്രില്യൺ രൂപ വർദ്ധിച്ച് 192.9 ട്രില്യൺ രൂപയായി. തലക്കെട്ട് സൂചികകളിൽ ബിഎസ്ഇ സെൻസെക്സ് 2,315 പോയിന്റ് അഥവാ 5 ശതമാനം ഉയർന്ന് 48,601 ലെവലിലെത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 14,000 മാർ‌ക്കിലേക്ക് കുതിച്ചുകയറുകയും സെഷൻ 14,281 ന് അവസാനിപ്പിക്കുകയും ചെയ്തു. ഇൻഡസ് ഇൻഡ് ബാങ്ക് (15 ശതമാനം), ഐസിഐസിഐ ബാങ്ക് (12 ശതമാനം), ബജാജ് ഫിൻസെർവ് (11 ശതമാനം) എന്നിവരാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു, നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം, എട്ട് ശതമാനമാണ് നേട്ടം. ഇത് വിപണിയെ സംബന്ധിച്ച് റെക്കോർഡ് മുന്നേറ്റമാണ്. സൂചിക അതിന്റെ ഏറ്റവും വലിയ ഏകദിന നേട്ടവും രേഖപ്പെടുത്തി.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം മൂന്ന് ശതമാനവും രണ്ട് ശതമാനവും ഉയർന്നു.

Follow Us:
Download App:
  • android
  • ios