Asianet News MalayalamAsianet News Malayalam

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കമ്മോഡിറ്റി നിരക്ക് വർധന ആശങ്കയാകുന്നു, യുഎസ് ഓഹരി സൂചികളിൽ നഷ്ടം

വർദ്ധിച്ചുവരുന്ന കമ്മോഡിറ്റി നിരക്കുകളും തൊഴിലില്ലായ്മ വർധിക്കുന്നതിന്റെ ലക്ഷണങ്ങളും വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി.

Wall Street drops due to strong April inflation data
Author
Wall Street, First Published May 12, 2021, 11:10 PM IST

വാൾസ്ട്രീറ്റ്: പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പ ഡാറ്റയും പണപ്പെരുപ്പത്തെ നേരിടാൻ കർശനമായ ധനനയം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നതിനെ തുടർന്ന് യുഎസ് ഓഹരി സൂചികകളിൽ ഇടിവ്.

ലേബർ ഡിപ്പാർട്ട്‍മെന്റിന്റെ ഡാറ്റ പ്രകാരം ഏപ്രിലിൽ യുഎസ് ഉപഭോക്തൃ നിരക്കുകൾ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. വിതരണ ശൃംഖലയിലെ പ്രതിസന്ധികളാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.  

"നിലവിലെ സാമ്പത്തിക വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കിടെ പണപ്പെരുപ്പം എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്, കാരണം ഭവന വിലയിലും ലോകമെമ്പാടുമുള്ള കമ്മോഡിറ്റി നിരക്കുകളിലും വർധനവാണ് കാണുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വർദ്ധിക്കുന്നതായും നമുക്ക് കാണാൻ കഴിയും, ”വെസ്റ്റ് പോർട്ടിലെ എംജെപി വെൽത്ത് അഡ്വൈസേഴ്സ് പ്രസിഡന്റ് ബ്രയാൻ വെൻഡിഗ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു. 

"നിരക്കുകളുടെയും പണപ്പെരുപ്പത്തിന്റെയും ഭാവി മാറ്റങ്ങളെക്കുറിച്ചുളള അനിശ്ചിതത്വം നിക്ഷേപകരെ അവരുടെ പോർട്ട്ഫോളിയോകൾ പുന: പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു, പ്രത്യേകിച്ചും ടെക്നോളജി സ്റ്റോക്കുകളിലും കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച മറ്റുള്ളവയുടെ കാര്യത്തിലും ഇത് പ്രധാനമാണ്." അദ്ദേഹം പറയുന്നു.

ആശങ്കയായി തൊഴിലില്ലായ്മ 

വർദ്ധിച്ചുവരുന്ന കമ്മോഡിറ്റി നിരക്കുകളും തൊഴിലില്ലായ്മ വർധിക്കുന്നതിന്റെ ലക്ഷണങ്ങളും വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, എസ് ആന്റ് പി 500 ൽ റെക്കോർഡ് ക്ലോസിംഗ് ഉയരത്തേക്കാൾ മൂന്ന് ശതമാനത്തോളം താഴെയുള്ള വിൽപ്പനയ്ക്ക് കാരണമായി, വില സമ്മർദ്ദം ക്ഷണികമാണെന്ന് ഫെഡറൽ ഉറപ്പുനൽകിയിട്ടും ഇടിവുണ്ടായി. 

ഡൗ ജോൺസ് വ്യാവസായിക ശരാശരി 195.17 പോയിന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 34,073.99 ൽ എത്തി. എസ് ആന്റ് പി 500 30.58 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞ് 4,121.52 ൽ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 155.20 പോയിന്റ് അഥവാ 1.16 ശതമാനം ഇടിഞ്ഞ് 13,234.23 ലും എത്തി.

ബാങ്ക് ഓഹരികളുടെ പ്രക‌ടനം 

പലിശ നിരക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്ക് ഓഹരികൾ 1.1 ശതമാനം നേട്ടം കൈവരിച്ചു. എണ്ണവില ഒരു ശതമാനം വർധന ഉറപ്പിച്ചതിനാൽ ഊർജ്ജമേഖല 1.4 ശതമാനം നേട്ടം കൈവരിച്ചു.

11 പ്രധാന എസ് ആന്റ് പി മേജർ സെക്ടറുകളിൽ, സാങ്കേതികവിദ്യ, ഉപഭോക്തൃ ഡിസ്ക്രീഷനറി, കമ്മ്യൂണിക്കേഷൻ സർവീസസ് തുടങ്ങിയ  ഒമ്പതിലും നഷ്ടം രേഖപ്പെടുത്തി. മെഗാ ക്യാപ്പുകളിൽ, ഫേസ്ബുക്ക്, ആമസോൺ.കോം, ആപ്പിൾ, ഗൂഗിൾ- ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് കോർപ്പ് എന്നിവ 0.6 ശതമാനത്തിനും 1.2 ശതമാനത്തിനും ഇടയിൽ നഷ്ടം രേഖപ്പെടുത്തി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios