ഗൂഗില്‍ പേ, പേടിഎം തുടങ്ങിയ ഡിജിറ്റല്‍ വാലറ്റ് മേഖലയിലെ എതിരാളികളെ നേരിടാന്‍ ഈ നിക്ഷേപം ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. 

ചെന്നൈ: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമന്‍ 763 കോടി രൂപ (111 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഫ്ലിപ്കാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ് ഫോണ്‍ പേ. 

ഗൂഗില്‍ പേ, പേടിഎം തുടങ്ങിയ ഡിജിറ്റല്‍ വാലറ്റ് മേഖലയിലെ എതിരാളികളെ നേരിടാന്‍ ഈ നിക്ഷേപം ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയുടെ വരും നാളുകള്‍ കടുത്ത മത്സരത്തിന്‍റേതാകുമെന്ന സൂചനയാണ് വാള്‍മാര്‍ട്ടിന്‍റെ നടപടി. 200 ബില്യണ്‍ ഡോളറിന്‍റെ വിപുലമായ ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയാണ് ഇന്ത്യയിലേത്. 

2015 ലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫോണ്‍ പേയെ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തത്. പേടിഎം, ഗൂഗില്‍ പേ, ആമസോണ്‍ പേ, വാട്സ് ആപ്പ് പേമെന്‍റ്, തുടങ്ങിയവയാണ് ഈ മേഖലയില്‍ ഫോണ്‍ പേയുടെ മുഖ്യ എതിരാളികള്‍.