ഹോങ്കോങ്: ഏഷ്യന്‍ വിപണികളില്‍ ആശ്വാസത്തിന്‍റെ സൂചനകളാണ് തിങ്കളാഴ്ചത്തെ ആദ്യ മണിക്കൂറുകളില്‍ കാരണാനാകുന്നത്. ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്ക- ചൈന വ്യാപാര കരാറിന് ധാരണയായതാണ് പ്രധാനമായും ഏഷ്യന്‍ വിപണികളെ ശക്തിപ്പെടുത്തിയത്. 

ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യം ഇന്ന് ഉയര്‍ന്നു. ജൂലൈയ്ക്ക് ശേഷമുളള യുവാന്‍റെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഡോളറിനെതിരെ 6.9 എന്ന ഭേദപ്പെട്ട നിലയിലാണ് ചൈനീസ് കറന്‍സി. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഡോളറിനെതിരെ മെപ്പപ്പെട്ട നിലവാരത്തിലേക്ക് കയറി. ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. 

സോള്‍, ഹോങ്കോങ് ഓഹരി വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ സിഡ്നി, ഷാങ്ഹായ് വിപണികള്‍ സമ്മര്‍ദ്ദത്തിലാണ്. ബുധനാഴ്ചയോടെ വ്യാപാര യുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ആദ്യഘട്ട വ്യാപാര കരാറില്‍ അമേരിക്കയും ചൈനയും ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫിലിപ്പൈൻസിൽ, തലസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ടാൽ അഗ്നിപർവ്വതത്തില്‍ നിന്ന് ചാരവും പുകയും പുറത്തേക്ക് വരുന്നതിനാല്‍ സ്റ്റോക്കുകളിലെയും എഫ്എക്സിലെയും വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്.