മുബൈ: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ബി.ജെ.പിയുടെ വിജയം രണ്ടാം ദിനവും ഓഹരി വിപണിയെ തുണച്ചു. ആഗോള വിപണികളിലെ നേട്ടം കൂടിയായപ്പോള്‍ ഇന്ന് സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ത്യന്‍ വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ഇന്ന് മാത്രം 235.06 പോയിന്റ് ഉയര്‍ന്നും. നിഫ്റ്റി 74.45 പോയിന്റാണ് വര്‍ദ്ധിച്ചത്. സെന്‍സെക്‌സ് 33,836.74ലും നിഫ്റ്റി 10,463.20ലുമാമ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ സെക്ടറിലാണ് ഇന്ന് നേട്ടമുണ്ടായത്. മെറ്റല്‍, എഫ്.എം.സി.ജി സെക്ടറുകളിലും ലാഭമുണ്ടായി. അമേരിക്കയിലെ കോര്‍പറേറ്റ് നികുതി കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ആഗോള വിപണികളെ ഉണര്‍ത്തികള്‍ക്ക് തുണയായി.