മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍, ഓള്‍ട്ടോയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. 1,20,720 യൂണിറ്റ് കാറുകളാണ് ഇതു വരെ വിറ്റത്. വാഗണ്‍ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. 86,939 യൂണിറ്റുകള്‍ ആണ് വില്‍പ്പന. ഡിസയര്‍, സ്വിഫ്റ്റ് മോഡലുകളാണ് തൊട്ടുപിന്നില്‍. അഞ്ചാം സ്ഥാനത്ത് ഹ്യൂണ്ടായ് കമ്പനിയുടെ ഗ്രാന്‍ഡ് ഐ10 ആണ്.
ഈ സെപ്തംബര്‍ മാസത്തിലെ മാത്രം കണക്കനുസരിച്ച് മൊത്തം വിപണിയുടെ പകുതിയും മാരുതി കൈയ്യടക്കിയപ്പോള്‍ മൂന്നു മോഡലുകളുമായി രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായിയാണ്. മാരുതി 49.54 ശതമാനം നേടിയപ്പോള്‍ ഹ്യൂണ്ടായിയുടേത് കേവലം 15.4 ശതമാനം മാത്രം. റിനോള്‍ട്ട് സാനിധ്യം അറിയിച്ചപ്പോള്‍ ടാറ്റയും ഹോണ്ടയും മഹീന്ദ്രയുമൊന്നും ചിത്രത്തിലേയില്ല.
അള്‍ട്ടോയും സ്വിഫ്റ്റ് ഡിസയറും സ്വിഫ്റ്റും വാഗണാറുമായി ആദ്യ നാല് സ്ഥാനങ്ങളിലും മാരുതി സുസുക്കി തിളങ്ങി നില്‍ക്കുന്നു. എന്‍ട്രി ലെവല്‍ ചെറുകാര്‍ വിഭാഗത്തില്‍ അള്‍ട്ടോയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ്.
