
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ വേരിയന്റ് വിപണിയിലെത്തുന്നു. ഡീസൽ വേരിയന്റ് വിറ്റാരയെ അവതരിപ്പിച്ച് ഒരു വർഷം തികയുമ്പോള്‍ വിറ്റാര പെട്രോൾ വിപണിയിലെത്തും.


അല്ലെങ്കിൽ രണ്ടാമത്തെ ഒരു ഓപ്ഷനായി നിർമിച്ച 1 ലിറ്റർ ബൂസ്റ്റർജെറ്റ് ത്രീ സിലിണ്ടർ എൻജിന്‍ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തതായി ഇറങ്ങാനിരിക്കുന്ന ബലെനോ ആർഎസ് മോഡലിന്റെ വിപണി പ്രവേശത്തോടെ ഈ പുതിയ എൻജിനും അരങ്ങേറ്റം കുറിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിറ്റാരയിൽ ഏത് പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയാലും ട്രാൻസ്മിഷൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് തന്നെയായിരിക്കും. ഡീസൽ വേരിയന്റുകൾക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വാഹനം വിപണിയിലെത്തിയത്.

7.19 ലക്ഷം മുതല്‍ 9.66 ലക്ഷം വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ഇതുവരെ ലഭിച്ചതായാണ് കണക്കുകള്‍. ഈ മികച്ച പ്രതികരണം തന്നെയാണ് പെട്രോൾ വിറ്റാരയ്ക്കും കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ പെട്രോള്‍ വേരിയന്റിനായി അടുത്ത മെയ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

