മാക്‌സ്‌ വാല്യു ക്രെഡിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ് തൃശൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ്‌ ഇതര സ്‌ഥാപനം

സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കിക്കൊണ്ട് തൃശൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ്‌ ഇതര സ്‌ഥാപനമാണ് മാക്‌സ്‌ വാല്യു ക്രെഡിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ്. ഉപഭോക്താക്കള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന സാമ്പത്തിക പദ്ധതികളാണ് മാക്സ് വാല്യുവിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളെ നെഞ്ചോട് ചേര്‍ക്കുന്ന ശക്തമായ മാനേജ് മെന്‍റും പരിചയസമ്പന്നരായ ജീവനക്കാരുമൊക്കെ ചേരുന്ന വിപുലവും വിശ്വസ്തവുമായ ശൃഖലയാണ് സാധാരണ ബാങ്കുകളില്‍ നിന്നും മാക്സ് വാല്യൂവിനെ വേറിട്ടു നിര്‍ത്തുന്നത്.

സേവനങ്ങള്‍
സാമ്പത്തിക രംഗത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്നുകിടക്കുകയാണ് മാക്‌സ്‌ വാല്യു ക്രെഡിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സിന്‍റെ സേവനങ്ങള്‍. അവയില്‍ പ്രധാനപ്പെട്ട ചിലവയുടെ വിശദവിവരങ്ങളാണ് താഴെപ്പറയുന്നത്.

1. വസ്‍തു വായ്പ
സ്ഥലമായാലും വീടായാലും അത് ഉപഭോക്താവിന്‍റെ സമ്പാദ്യമാണെന്ന് മനസിലാക്കിയാണ് മാക്സിന്‍റെ പ്രവര്‍ത്തനം. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുള്ള രക്ഷപ്പെടലുകള്‍ക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ സമ്പാദ്യം ഉപയോഗിച്ചുള്ള വായ്പകള്‍. അത്തരം വായ്പകള്‍ വളരെ ചുരുങ്ങിയ പലിശനിരക്കിലും തവണ വ്യവസ്ഥയിലും മാക്സ് സാധ്യമാക്കുന്നു. വളരെ ചുരുങ്ങിയ പ്രൊസസിങ്ങ് ഫീ, പണം നല്‍കുന്നതിലെ വേഗം, തിരിച്ചടവിനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍, തിരിച്ചടവിനുള്ള പരമാവധി സമയം തുടങ്ങിയവയൊക്കെ മാക്സ് വാല്യുവിന്‍റെ മാത്രം പ്രത്യേകതകളാണ്.

2. സ്വര്‍ണ വായ്പ
മാക്സ് വാല്യുവിന്‍റെ ഏറ്റവും ജനപ്രിയമായ പദ്ധതകളിലൊന്നാണ് സ്വര്‍ണ വായ്പ. സ്വര്‍ണം എന്ന മനുഷ്യന്‍റെ എല്ലാക്കാലത്തെയും മികച്ച സമ്പാദ്യത്തെ ഈടായി സ്വീകരിച്ച് മികച്ച തുകയാണ് മാക്സ് വാല്യു നല്‍കുന്നത്. മികച്ച പലിശ നിരക്കുകള്‍, ബൈ ബാക്ക് പോളിസി, ദീര്‍ഘമായ കാലാവധി, തിരിച്ചടവിന് സംസ്ഥാനത്താകെ കൗണ്ടറുകള്‍ തുടങ്ങിയവ മാക്സ് സ്വര്‍ണ വായ്പകളെ വേറിട്ടതാക്കുന്നു.

3. വാഹനവായ്പ
ഇന്ന് മനുഷ്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട് വാഹനങ്ങള്‍ക്ക്. ബൈക്കോ കാറോ ഏതുമാകട്ടെ സ്വന്തമായി ഒരു വാഹനം പലരുടെയും സ്വപ്നമായിരിക്കും. അനായാസകരമായി ലഭ്യമാകുന്ന വാഹന വായ്പകളാണ് മാക്സ് വാല്യൂവിന്‍റെ മറ്റൊരു പ്രധാന സേവന പദ്ധതി. മികച്ച പലിശ നിരക്കുകളും വിപുലമായ ഇന്‍സ്റ്റാള്‍മെന്‍റ് സംവിധാനവും ഓഫറുകളുമൊക്കെയാണ് ഈ പദ്ധതിയെ ജനകീയമാക്കുന്നത്.

4. വ്യാപാര വായ്പ
വ്യാപാരികള്‍ക്കായി ചെറിയ പലിശ നിരക്കുകളിലുള്ള വായ്പാപദ്ധതികളും മാക്സ് വാല്യൂ ഒരുക്കുന്നു.