തിരുവനന്തപുരം: കേരളത്തിലെ ലോട്ടറി വില്‍പനയും വിതരണവും മിസോറാം നിര്‍ത്തി. ഇക്കാര്യം കേരളത്തെ മിസോറാം സര്‍ക്കാര്‍ അറിയിച്ചു. ലോട്ടറി തൽക്കാലത്തേയ്ക്ക് നിര്‍ത്തുന്നുവെന്ന വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മിസോറാം അയച്ചു കൊടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോട്ടറി വിതരണത്തിനായി നേരത്തെ ഇറക്കിയ വിജ്ഞാപന മരവിപ്പിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മിസോറാം ലോട്ടറി ഡയറക്ടര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കേരളം മുന്നറിയിപ്പ് നല്‍കിയിരുന്നു.