ചരക്ക് സേവന നികുതി നടപ്പിലാക്കിയ ശേഷമുള്ള ആദ്യമാസത്തില്‍ ഉത്പന്നങ്ങളുടെ വില കുറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് നീക്കം എളുപ്പത്തിലായി. ഉപഭോക്താവും വ്യാപാരിയും സര്‍ക്കാരും തമ്മിലുള്ള വിശ്വാസ്യത വര്‍ദ്ധിച്ചെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു. ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗം 50 മിനിറ്റായി ചുരുക്കും. ചെങ്കോട്ട പ്രസംഗത്തില്‍ സംസാരിക്കേണ്ട വിഷയത്തെ കുറിച്ച് ഇത്തവണയും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.