ദില്ലി: രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉടന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഊര്‍ജ്ജ വകുപ്പിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മോദിയുടെ പ്രഖ്യാപനം.
ഇന്ന് നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് നിര്‍ണ്ണായകമായ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ്വു നല്കാനും അഴിമതി ഇല്ലാതാക്കാനും മോദിക്ക് കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയമാണ് നിർവ്വാഹകസമിതി യോഗം അംഗീകരിച്ചത്. നോട്ട് അസാധുവാക്കൽ വലിയ ചുവടുവയ്പായിരുന്നു എന്ന് പ്രമേയം പറയുന്നു. വളർച്ചാ നിരക്ക് ഇടിഞ്ഞത് താല്ക്കാലിക പ്രതിഭാസമാണെന്ന് ധനമന്ത്രി വിശദീകരിച്ചു
