Asianet News MalayalamAsianet News Malayalam

59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജിഎസ്ടിയില്‍ റജിസ്ട്രര്‍ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് 2 ശതമാനംവരെ നികുതിയിളവ് ഒരു കോടി വരെയുള്ള വായിപ്പയ്ക്ക് ലഭിക്കും എന്നും മോദി പറഞ്ഞു

Modi  Promises  Loans Up To Rs 1 Crore, In 59 Minutes
Author
Kerala, First Published Nov 2, 2018, 8:40 PM IST

ദില്ലി: ചെറുകിട ഇടത്തരം സംരംഭകർക്ക് അതിവേഗം വായിപ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.   59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളിൽ സംരഭകർക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് നരേന്ദ്രമോദി പറയുന്നത്. ഡൽഹി വിജ്ഞാൻ ഭവനിൽ ചെറുകിട ഇടത്തരം സംരഭകർക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രഖ്യാപനം.

ഇതിന് ഒപ്പം തന്നെ ജിഎസ്ടിയില്‍ റജിസ്ട്രര്‍ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് 2 ശതമാനംവരെ നികുതിയിളവ് ഒരു കോടി വരെയുള്ള വായിപയ്ക്ക് ലഭിക്കും എന്നും മോദി പറഞ്ഞു. ചെറുകിട സംരഭകർക്കായി 12 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തികനയം മൂലം ചെറുകിട വ്യവസായ മേഖല തകർന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് സംരഭകർക്ക് ആശ്വാസം പകർന്ന് മോദി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. 

ചെറുകിട സംരഭകർക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായത്തിൽ സർക്കാരിന്റെ വിഹിതം 20ൽ നിന്ന് 25ശതമാനമാക്കി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾ ചെറുകിടവ്യവസായ രംഗത്തിന് പുത്തൻ ഉണർവ് നൽകുമെന്നും മോദി പറഞ്ഞു. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി, സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios