മുംബൈ: അവധി ദിനത്തിന് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നേട്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 310 പോയിന്‍റ് ഉയര്‍ന്ന് 36,268 ല്‍ വ്യാപാരം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയിന്‍റ് ഉയര്‍ന്ന് 10,878 ലാണ് വ്യാപാരം നടത്തുന്നത്.

ടാറ്റാ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പ്, വേദാന്ത, എന്‍ടിപിസി, ഐസിഐസിഐ എന്നീ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം നടത്തുന്നു. നിഫ്റ്റി 50 ലെ 34 ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.