നിഫ്റ്റിയും ആദ്യ മണിക്കൂറുകളിൽ 60 പോയിന്‍റിനടുത്ത് നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്പിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 171 പോയിന്‍റ് നഷ്ടത്തിൽ 36,300 ത്തിനരികെയാണ് വ്യാപാരം മുന്നേറുന്നത്. 

നിഫ്റ്റിയും ആദ്യ മണിക്കൂറുകളിൽ 60 പോയിന്‍റിനടുത്ത് നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്പിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. 

ടൈറ്റാൻ കമ്പനി, ഏയ്ഷർ മോട്ടോഴ്സ്, ഒഎന്‍ജിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. 315 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 533 ഓഹരികൾ നഷ്ടത്തിലാണ്. 41 ഓഹരികളിൽ മാറ്റമില്ല.