Asianet News MalayalamAsianet News Malayalam

തിങ്കളാഴ്ച്ച വ്യാപാരം: ഓഹരി വിപണിയില്‍ വന്‍ നഷ്ടം

വെള്ളിയാഴ്ച്ച പുറത്ത് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയില്‍ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്വാധീനിക്കുന്നതായാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍

monday market; indian stock market
Author
Dalal Street, First Published Dec 10, 2018, 10:14 AM IST

മുംബൈ: അവധിക്ക് ശേഷം വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് രാവിലെ 545 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ നഷ്ടം 173 പോയിന്റിലധികമായി. 

നിഫ്റ്റിയില്‍ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, അദാനി പോര്‍ട്ട്സ്, ബജാജ് ഫിന്‍സീവ്, റിലയന്‍സ്, മഹീന്ദ്ര എന്നിവയുടെ ഓഹരികള്‍ 2.48 മുതല്‍ 3.72 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. 

വെള്ളിയാഴ്ച്ച പുറത്ത് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയില്‍ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്വാധീനിക്കുന്നതായാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios