ഇതിനായി തൊഴിലധിഷ്ഠിത പഠനവും പരിശീലനവും നല്‍കുന്നതിന് വിദ്യഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കും. രാജ്യത്തെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലുകളില്‍ പഠനവും പരിശീലനവും നല്‍കാനാണ് പദ്ധതി തയ്യാറാക്കുക. വര്‍ദ്ധിച്ച തൊഴിലില്ലായ്മ കുറച്ചുകൊണ്ടു വരുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതു.

രാജ്യത്തെ ചെറുകിട, മധ്യവര്‍ഗ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു വലിയ തൊഴില്‍ സാധ്യതകളാണുള്ളതെന്നും കഴിഞ്ഞ ദിവസം ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു.