ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്. ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചാണിത്. ഇന്ത്യയില്‍ 19-ാം സ്ഥാനമാണു യുസഫലിക്ക്. ആഗോള റാങ്കില്‍ 388-ാം സ്ഥാനവും. 23,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനമാണു രവി പിള്ളയ്ക്ക്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാര്‍ഡ് ട്രംപിന്റെ മുകളിലാണ് ആസ്തിയുടെ കാര്യത്തില്‍ ഇരുവരും. ജെംസ് എജ്യൂക്കേഷന്‍ തലവന്‍ സണ്ണി വര്‍ക്കി മലാളികളില്‍ മൂന്നാം സ്ഥനാത്ത് ഉണ്ട്. 15,600 കോടി രൂപയാണു സണ്ണിയുടെ ആസ്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാല കൃഷ്ണന് നാലാം സ്ഥാനമാണ്. 

11,700 രൂപയാണ് ക്രിസ് ഗോപാല കൃഷ്ണന്റെ സമ്പാദ്യം. ജോസ് ആലുക്കാനും വി ഗാഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ആദ്യ പത്തിലില്‍ ഇടം പിടിച്ചിട്ടുണ്ട്.