ചെറുകിടകച്ചവടക്കാരെയും റിയല്‍ എസ്റ്റേറ്റ് മേഖലയെയുമടക്കം എല്ലാമേഖലയിലും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പലചരക്കുകച്ചവടം, മെഡിക്കല്‍ സ്റ്റോറുകള്‍, വസ്ത്രവ്യാപാരം എന്നിവിയും വസ്തു ഇടപാടുകളുമൊക്കെ മന്ദഗതിയിലായി. മുദ്രപത്രയിനത്തില്‍ മാത്രം സര്‍ക്കാരിന് 37 ശതമാനം നഷ്ടമാംണ് കണക്കാക്കുന്നത്.
മുദ്രപത്രയിനത്തില്‍ മാത്രം 65 കോടിയാണ് പ്രതിദിനം മഹാരാഷ്ട്രാ സര്‍ക്കാരിന്റെ വരുമാനം. എന്നാല്‍ നോട്ട് നിരോധനത്തിന് പിന്നാലെ വരുമാനം 42 കോടിയായി കുറഞ്ഞു. ഇന്ത്യന്‍ റസിഡന്റ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് 40-60 ശതമാനം വരെ ഹോട്ടല്‍ മേഖലയിലും വരുമാനം കുറഞ്ഞു. ചില്ലറ വ്യാപാരത്തിലും വന്‍ ഇടിവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈ വിപണി മൂക്കുകുത്തുമെന്നാണ് വിലയിരുത്തല്‍.
