Asianet News MalayalamAsianet News Malayalam

പ്രളയത്തിന് ശേഷം അതിജീവനത്തിനായുള്ള തത്രപ്പാടില്‍ മൂന്നാര്‍

പ്രളയാനന്തരം പഴയ പ്രതാപത്തിന്‍റെ നിഴലിലാണെങ്കിലും മഞ്ഞ് കാലം മൂന്നാറിന് കുതിക്കാനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ് മഞ്ഞുകാലം.  മൂന്നാർ ടൗണിൽ അടക്കം താപനില മൈനസ് ഒന്നിലേക്കും അതിന് താഴേക്കും എത്തിയതോടെ സ‌ഞ്ചാരികൾ പഴയപോലെ ഒഴുകുകയാണ്. 

munnar tries best to get back to the old form
Author
Munnar, First Published Jan 13, 2019, 12:06 PM IST

മൂന്നാര്‍: പ്രളയത്തിൽ എല്ലാം തകർന്നുപോയ മൂന്നാർ അതിജീവനത്തിനായുള്ള തത്രപ്പാടിലാണ്. പ്രതീക്ഷയോടെ കാത്ത് നിന്ന കുറിഞ്ഞി സീസൺ കരിഞ്ഞുപോയെങ്കിലും മഞ്ഞ് കാലം വിനോദ സഞ്ചാരമേഖലയ്ക്ക് കരകയറാനുള്ള വഴിയാണ് തുറന്നിട്ടത്. അപ്രതീക്ഷിതമായെത്തുന്ന ഹർത്താലുകളും പണിമുടക്കും ഈ തിരിച്ചുവരവിന് ചെറുതല്ലാത്ത വിലങ്ങാകുകയാണ്.

സമുദ്ര നിരപ്പിൽ നിന്ന് ആയിരത്തി അറുനൂറ് മുതൽ ആയിരത്തി എണ്ണൂറ് അടിവരെ ഉയരത്തിൽ സ്ഥിതി തെക്കിന്‍റെ ഈ കാശ്മീർ ഇന്ത്യയിലെ പ്രധാന വിനോദ സ‌ഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മുതിരപ്പുഴയാറും, നല്ല തണ്ണിയാറും, കുണ്ടളയാറും ചേർന്നൊഴുകുന്ന മൂന്നാർ കൂടുതൽ സുന്ദരിയാണിപ്പോൾ.

പ്രളയാനന്തരം പഴയ പ്രതാപത്തിന്‍റെ നിഴലിലാണെങ്കിലും മഞ്ഞ് കാലം മൂന്നാറിന് കുതിക്കാനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ് മഞ്ഞുകാലം.  മൂന്നാർ ടൗണിൽ അടക്കം താപനില മൈനസ് ഒന്നിലേക്കും അതിന് താഴേക്കും എത്തിയതോടെ സ‌ഞ്ചാരികൾ പഴയപോലെ ഒഴുകുകയാണ്. നോട്ട് നിരോധനത്തിൽ തുടങ്ങിയതാണ് മൂന്നാറിന്‍റെ കഷ്ടകാലം. പിന്നാലെ നിപ്പാ വൈറസ് ഭീതി, ഇതോടെ ആഭ്യന്തര , വിദേശ ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള വരവ് വീണ്ടും കുറഞ്ഞു. നിപയുടെ ഭീതിമാറിയപ്പോൾ എല്ലാം തകർത്തെറിഞ്ഞ് പ്രളയകാലം. മൂന്നാറിന്‍റെ സൗന്ദ്യര്യമായിരുന്ന മുതിരപ്പുഴയാർ രൗദ്രരൂപിയായി.ആ പെരുവെള്ളപ്പാച്ചലിൽ കെട്ടിടങ്ങളും റോഡുകളും എല്ലാം നിലംപൊത്തി.

2017ൽ 14 ലക്ഷം സ‌ഞ്ചാരികളെത്തിയ മൂന്നാറിൽ 2018ൽ വന്നത് ഏഴ് ലക്ഷം പേർ മാത്രമാണ്. ഏതാണ്ട് 800 കോടി രൂപയുടെ വരുമാന നഷ്ടം ഈ കാലയളിവിൽ മൂന്നാറിലെ ടൂറിസം മേഖലയിലുണ്ടായി. പ്രളയാനന്തരം നീലക്കുറിഞ്ഞിയിലൂടെ തിരിച്ചുവരാനായിരുന്നു മൂന്നാർ ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ച സ‌ഞ്ചാരികൾ മൂന്നാറിലെത്തിയില്ല. തകർന്ന റോഡുകളടക്കം അതിന് കാരണമായി.യാത്ര സുരക്ഷിതമല്ലെന്ന് തോന്നൽ മാത്രമല്ല. അപകടങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് പോലും സാഹചര്യങ്ങളില്ലെന്ന പ്രശനങ്ങളും സഞ്ചാരികളെ അകറ്റി.

പ്രകൃതി ദുരന്തങ്ങൾ മാത്രമല്ല മൂന്നാറിന്‍റെ ടൂറിസം മേഖലയുടെ വെല്ലുവിളി. അടിക്കടിയുണ്ടാകുന്ന മിന്നൽ പണിമുടക്കും. ഹർത്താലുകളുമാണ്.ഉത്തരേന്ത്യയിൽ നിന്നുള്ള പല ട്രാവൽ ഏജൻസികളും കൂടുകതൽ സുരക്ഷിതമായ മേഖലകൾ തേടി സ‌‌ഞ്ചാരികളുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് മൂന്നാറിന്‍റെ ടൂറിസ് മേഖലയുടെ ഏകദേശ നഷ്ട്ടം 1 കോടി രൂപയുടെ മുകളിലാണ്

പ്രളയം തകിടം മറിച്ച മൂന്നാറിന് പ്രകൃതി തന്നെ നൽകിയ കൈപ്പിടിയാണ് ഈ തണുപ്പ് കാലം. മൂന്നാർ ആ കൈപിടിച്ച് നിവർന്നു നിൽക്കുകയാണ്. പ്ശ്ചാത്തല സൗകര്യങ്ങളടക്കം വേഗത്തിൽ ഒരുക്കി സർക്കാരും പിന്തുണച്ചാൽ മൂന്നാറിന് നിവർന്നു നിൽക്കാം.

Follow Us:
Download App:
  • android
  • ios