അഹമ്മദാബാദ്: ചരക്ക് സേവന നികുതിയിലൂടെ പുതിയ ഒരു ബിസിനസ് സംസ്കാരം ഇന്ത്യയിലുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണക്കാർക്ക് മാത്രമാണ് തന്നോട് വിരോധമുള്ളതെന്നും ഗുജറാത്തില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയിൽ ഇനിയും തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും സാഗർമാല പദ്ധതിയിലൂടെ ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.