ആയിരം രൂപാ നോട്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുകയാണോ എന്ന ചോദ്യത്തിനാണ് അങ്ങനെയല്ല പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ എത്തിക്കുമെന്ന മറുപടിയാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി നല്‍കിയത്. ഇപ്പോഴത്തെ നോട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഡിസൈനിലുള്ള പുതിയ 1000 നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് പുറത്തിറക്കുക. ഇതിന്റെ അച്ചടി തുടങ്ങിയിട്ടുണ്ടോയെന്നോ എപ്പോഴേക്ക് പുറത്തിറക്കുമെന്നോ വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് ബാങ്കുകളിലെത്തുമെന്ന് ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അറിയിച്ചു. ബാങ്കുകളില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കിലൂടെയല്ലാതെ കൂലി നല്‍കുന്ന അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ ചെക്ക് വഴി കൂലി നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ 2000 രൂപാ നോട്ടുകള്‍ ഇതിനോടകം പ്രധാന ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ അവ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. 500 രൂപയുടെ നോട്ടുകള്‍ ഇതുവരെ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല.
